[കിറ്റി ഗെയിൽ ഫെർഗൂസൺ എഴുതിയ “ക്വസ്റ്റ് ഫോർ എ തിയറി ഓഫ് എവരിതിങ്” ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതരേഖയാണ്. ഗുരുതരമായ ശാരീരികപരിമിതികളെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും അതിജീവിച്ച് അദ്ദേഹം നടത്തിയ ശാസ്ത്രീയനേട്ടങ്ങളാണ് ഈ പാഠത്തിന്റെ പ്രമേയം. 1980 ഏപ്രിൽ 29-ന് കേംബ്രിഡ്ജ് സർവകലാശാലയിലെ പുതിയ ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് എന്ന നിലയിൽ ഹോക്കിങ് തന്റെ ഉദ്ഘാടനപ്രഭാഷണം നടത്തി. “Is the End in Sight for Theoretic…