കെ. സച്ചിദാനന്ദൻ രചിച്ച ചിന്തോദ്ദീപകമായ കവിതയാണ് “സ്റ്റാമർ” (Stammer) . വിക്ക് ഒരു വൈകല്യമോ പരിമിതിയോ അല്ലെന്നും അത് സംസാരത്തിന്റെ മറ്റൊരു രീതിയാണെന്നും കവി പറയുന്നു. വിക്കിന് ശാരീരികമായ അർത്ഥത്തിനപ്പുറം ഭാഷാപരവും സാമൂഹികവും ദാർശനികവുമായ അർത്ഥങ്ങൾ അദ്ദേഹം നൽകുന്നു. ഒരു വാക്കിനും അതിന്റെ അർത്ഥത്തിനും ഇടയിൽ സംഭവിക്കുന്ന നിശ്ശബ്ദതയാണ് വിക്ക്. നമ്മുടെ ചിന്തകളും വികാരങ്ങളും കൃത്യമായി പ്രകടിപ്പിക്കാൻ വാക്കുകൾക്ക് എല്ലായ്പ്പോഴും കഴിയണമെന്നില്ല. പറയാ…