[ The Window is Blurred — Easy Point Notes
Barack Obama
- The lesson is a speech (പ്രസംഗം) by Barack Obama.
- The internet connects people and helps them find information (വിവരങ്ങൾ) easily.
- It helps people learn, work and speak against unfair treatment (അനീതിയായ പെരുമാറ്റം).
- But the internet also spreads false news (വ്യാജവാർത്തകൾ) and hate.
- Social media is like an unclear window (വ്യക്തതയില്ലാത്ത ജനൽ) because it mixes truth with lies.
- People may find it difficult to separate facts (വസ്തുതകൾ) from opinions (അഭിപ്രായങ്ങൾ).
- Shocking news and angry messages often spread quickly (വേഗത്തിൽ പ്രചരിക്കുന്നു).
- AI can make false information harder to identify (തിരിച്ചറിയാൻ).
- Technology companies must take responsibility (ഉത്തരവാദിത്വം) for their actions.
- We should check where news comes from (വാർത്തയുടെ ഉറവിടം) before believing or sharing it.
- Children should learn to think carefully and question information (വിവരങ്ങൾ ശ്രദ്ധയോടെ പരിശോധിക്കാനും ചോദ്യം ചെയ്യാനും).
- Message: Use technology wisely, think before sharing and protect democracy (ജനാധിപത്യം).]
[പ്രഭാഷകൻ: ബറാക് ഒബാമ
ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും നമ്മുടെ ജീവിതത്തെയും ജനാധിപത്യത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് ബറാക് ഒബാമ ഈ പ്രഭാഷണത്തിൽ വിശദീകരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകളെ ബന്ധിപ്പിക്കാനും അറിവ് എളുപ്പത്തിൽ ലഭ്യമാക്കാനും ഇന്റർനെറ്റ് സഹായിക്കുന്നു. അനീതികൾ പുറത്തുകൊണ്ടുവരാനും പൊതുവായ ലക്ഷ്യങ്ങൾക്കായി ജനങ്ങളെ ഒന്നിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.
എന്നാൽ, സത്യത്തോടൊപ്പം നുണകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നു. വസ്തുതകളും അഭിപ്രായങ്ങളും കെട്ടുകഥകളും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതിനാൽ അവ വേർതിരിച്ചറിയാൻ പ്രയാസമാകുന്നു. ലോകത്തെ കാണാനുള്ള ഒരു ജനാലപോലെയാണ് ഇന്റർനെറ്റ്. വിവരങ്ങൾ വളച്ചൊടിക്കപ്പെടുമ്പോൾ ഈ ജനാല മങ്ങിപ്പോകുന്നു. ഇതാണ് “ദി വിൻഡോ ഈസ് ബ്ലേർഡ്” എന്ന ശീർഷകത്തിന്റെ ആശയം.
കൂടുതൽ ലൈക്കുകളും ഷെയറുകളും നേടാനുള്ള ശ്രമത്തിൽ ചിലർ സത്യത്തേക്കാൾ വിവാദങ്ങൾക്കും വിദ്വേഷത്തിനും പ്രാധാന്യം നൽകുന്നു. കൃത്രിമബുദ്ധിയുടെ വളർച്ച തെറ്റായ വിവരങ്ങളെ കൂടുതൽ വിശ്വസനീയമായി അവതരിപ്പിക്കാൻ സഹായിക്കുമെന്നും ഒബാമ മുന്നറിയിപ്പ് നൽകുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ സാങ്കേതികവിദ്യാ കമ്പനികളും പൗരന്മാരും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. കമ്പനികൾ തങ്ങളുടെ തീരുമാനങ്ങൾ സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് തിരിച്ചറിയണം. ജനങ്ങൾ വിവരങ്ങളുടെ ഉറവിടം പരിശോധിക്കുകയും പങ്കുവയ്ക്കുന്നതിനുമുമ്പ് ചിന്തിക്കുകയും വേണം. സ്വന്തം വിശ്വാസങ്ങൾ തെറ്റായിരിക്കാമെന്ന് അംഗീകരിക്കാനും കുട്ടികളെ വിമർശനാത്മകമായി ചിന്തിക്കാൻ പഠിപ്പിക്കാനും തയ്യാറാകണം.
സാങ്കേതികവിദ്യ മനുഷ്യർക്ക് നിയന്ത്രിക്കാനും മെച്ചപ്പെടുത്താനും കഴിയുന്ന ഒരു ഉപകരണമാണ്. അതിനെ നല്ല മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കണം. വിവരങ്ങൾ വിവേചനത്തോടെ വിലയിരുത്തുകയും സാങ്കേതികവിദ്യ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ സംരക്ഷിക്കാൻ അനിവാര്യമാണ് എന്നതാണ് പ്രഭാഷണത്തിന്റെ പ്രധാന സന്ദേശം.]
[Resources: Detailed Analysis Presentation Visual Storybook Easy Point Notes Malayalam Summary Summary • Detailed Summary • Storyboard 1 • Storyboard 2 • Storyboard 3 • Essays]
[Prepared By Sindhu P,HSST English,GGHSS Kallai]
